സെക്യൂരിറ്റി ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കണം

Posted on: 10 Sep 2015



തോപ്പുംപടി: സെക്യൂരിറ്റി ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്നും മിനിമം ശമ്പളം 15,000 രുപയാക്കണമെന്നും സെക്യൂരിറ്റി എംപ്ലോയീസ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി.) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജോലിസമയം എട്ട് മണിക്കൂറാക്കണമെന്നും ആവശ്യപ്പെട്ടു. അജയ് തറയില്‍ ഉദ്ഘാടനം ചെയ്തു. എം.എം. അലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.എ. ജേക്കബ്, അഡ്വ. ടി.ജി. സുനില്‍, കെ.എസ്. തോബിയാസ്, കെ.എം. പരീത് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam