ഞാറയ്ക്കല്‍ പള്ളി തിരുനാള്‍ കൊടിയേറി
Posted on: 10 Sep 2015
വൈപ്പിന്‍ : മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഞാറയ്ക്കല്‍ സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ 564-ാമത് തിരുനാളിന് കൊടിയേറി. വികാരി ഫാ. ആന്റണി പുതിയാപറമ്പില്‍ മുഖ്യകാര്‍മികനായി. ദിവ്യബലിക്ക് ഫാ. പോള്‍ കല്ലൂക്കാരന് നേതൃത്വം നല്കി. വ്യാഴാഴ്ച വൈകീട്ട് 5ന് തിരുക്കര്‍മങ്ങള്‍ക്ക് അതിരൂപതാ വൈസ് ചാന്‍സലര്‍ ഫാ. സണ്ണി കളപ്പുരയ്ക്കല്‍ കാര്‍മികത്വം വഹിക്കും. വെള്ളിയാഴ്ച 5ന് ഫാ. ജോംസണ്‍ തോട്ടുങ്കലിന്റെ കാര്‍മികത്വത്തില്‍ ലത്തീന്‍ റീത്തില്‍ ദിവ്യബലി. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച.ശനിയാഴ്ച 4.30ന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഫാ. വര്‍ഗീസ് പുത്തന്‍പുരയുടെ കാര്‍മികത്വത്തില്‍ തിരുനാള്‍ ദിവ്യബലി. തുടര്‍ന്ന് ആഘോഷമായ പട്ടണ പ്രദക്ഷിണം. റിന്യൂവല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പേരേപ്പാടന് വചന സന്ദേശം നല്‍കും. ഞായറാഴ്ച 4.30ന് ഫാ. തോമസ് പെരുമായന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ ദിവ്യബലി. തുടര്‍ന്ന് അങ്ങാടി പ്രദക്ഷിണം. ഫാ. വര്‍ഗീസ് തൊട്ടിയില്‍ വചന സന്ദേശം നല്‍കും. രാത്രി 9ന് മ്യൂസിക് നൈറ്റ്.