മഞ്ഞപ്രയില്‍ ദര്‍ശനവേദിയുടെ കര്‍ഷക മഹാസംഗമ റാലി

Posted on: 10 Sep 2015കാലടി: മഞ്ഞപ്ര ദര്‍ശനവേദി കര്‍ഷക മഹാസംഗമ റാലി നടത്തി. കാലടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.കെ.ശ്രീധരന്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് പേര്‍ പങ്കെടുത്ത റാലിയില്‍ കാര്‍ഷിക സ്മൃതികളുണര്‍ത്തുന്ന നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് നടന്ന സമ്മേളനം സീരിയല്‍ നടന്‍ സാജു കൊടിയന്‍ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. ദര്‍ശനവേദി പ്രസിഡന്റ് ബിനു കിലുക്കന്‍, പഞ്ചായത്തംഗം ആനീസ് പോള്‍ എന്നിവര്‍ അവാര്‍ഡ് വിതരണം നടത്തി. വര്‍ക്കിങ് ഗ്രൂപ്പ ് പ്രസിഡന്റ് സണ്ണിപോള്‍ അധ്യക്ഷനായി.
റീന പീറ്റര്‍, സാജു പള്ളിപ്പാട്ട്, ഉഷ ഉണ്ണികൃഷ്ണന്‍, ബിജു ചന്ദ്രന്‍, സിമി ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു. പ്രവര്‍ത്തക സമിതി ഭാരവാഹികളായി സണ്ണി പോള്‍ (പ്രസി.), പീറ്റര്‍ സി.മാടന്‍ (ജന. സെക്ര.), പി.കെ.ജയന്‍ (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.


More Citizen News - Ernakulam