ടീന്‍താള്‍ സംഗീത വീഡിയോ സിഡി പ്രകാശനം ചെയ്തു

Posted on: 10 Sep 2015കൊച്ചി: ടീന്‍ താള്‍ സംഗീത വീഡിയോ സിഡി പ്രകാശനം ചെയ്തു. കുട്ടികളുടെ സംഗീത ബാന്‍ഡായ ടീന്‍ താളിന്റെ സാന്ത്വന സംഗീത പരിപാടികളുടെ സിഡിയുടെ ഉള്ളടക്കം ഗസല്‍ ഗായകന്‍ ഉമ്പായി, സംഗീത സംവിധായകനായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ലാവണ്യം 2015 കലാവേദിയിലായിരുന്നു ചടങ്ങ്.
10 വയസ്സു മുതലുള്ള സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളായ കുട്ടികള്‍ അംഗങ്ങളായ മ്യൂസിക് ബാന്‍ഡാണ് ടീന്‍ താള്‍. നിലവില്‍ അന്യമായിക്കൊണ്ടിരിക്കുന്ന ലൈവ് മ്യൂസിക്‌സ് (തത്സമയ സംഗീതം) പുനരുജ്ജീവിപ്പിക്കുക എന്ന ദൗത്യത്തിനു വേണ്ടി രൂപവല്‍കരിക്കപ്പെട്ട ഒരു മ്യൂസിക് ബാന്‍ഡ് ആണിത്. സിനിമാ സംഗീതം, കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി, പാശ്ചാത്യം തുടങ്ങി എല്ലാ ജോണറുകളിലുമുള്ള സംഗീതം ഇവര്‍ അവതരിപ്പിക്കുന്നു. KITES (Kids Initiative for Talent Empowerment and Services) എന്ന കൂട്ടായ്മയിലൂടെ സംഘം േചര്‍ന്ന് കലാ സംഗീത പരിപാടികള്‍ സംഘടിപ്പിച്ച് ലഭ്യമാകുന്ന ധനം തങ്ങളുടെ തന്നെ സമപ്രായക്കാരായ, കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ ബാധിച്ച് ദുരിതം അനുഭവിക്കുന്ന പാവപ്പെട്ട കുട്ടികളെ സഹായിക്കാനാണ് വിനിയോഗിക്കുന്നത്. ടീന്‍ താള്‍ ഈ ദൗത്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മ്യൂസിക് ബാന്‍ഡാണ്. പ്രശസ്ത സംഗീത സംവിധായകനയ േബണിയും രാജീവ് മന്ത്രയും ആണ് ഇതിന്റെ സാരഥികള്‍. േബണി പരിശീലനം നല്‍കുന്ന ഈ സംഗീത സംഘത്തിന്റെ രക്ഷാധികാരികളാണ് സംഗീതജ്ഞരായ അര്‍ജുനന്‍ മാസ്റ്റര്‍, ജെറി മാസ്റ്റര്‍ എന്നിവര്‍.

More Citizen News - Ernakulam