കണ്‍സ്യൂമര്‍ ഫെഡ് അഴിമതി: റിപ്പോര്‍ട്ടില്‍ നടപടി ഉണ്ടാകുമെന്ന് തച്ചങ്കരി

Posted on: 10 Sep 2015കൊച്ചി: കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതികളെ സംബന്ധിച്ച് താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നടപടി ഉണ്ടാകുമെന്ന് ടോമിന്‍ ജെ. തച്ചങ്കരി. ഇതില്‍ തീരുമാനം വൈകിക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞേക്കാമെങ്കിലും ഫലപ്രാപ്തി ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി കണ്‍സ്യൂമര്‍ ഫെഡ് ഓഫീസിലെത്തിയ തച്ചങ്കരി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
മുദ്രാവാക്യം വിളികളോടെയാണ് ജീവനക്കാര്‍ തച്ചങ്കരിയെ സ്വീകരിച്ചത്. നിറകണ്ണുകളോടെ ഓഫീസിലേക്ക് കടന്ന തച്ചങ്കരി ക്യാബിനിനുള്ളില്‍ അല്പസമയം ചെലവഴിച്ചു. ട്രാന്‍സ്ഫറുകള്‍ സര്‍ക്കാര്‍ സര്‍വീസില്‍ അനിവാര്യമാണെന്നും ഗവണ്‍മെന്റ് തന്നെ എന്നും സഹായിച്ചിട്ടേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
തന്നെ കണ്‍സ്യൂമര്‍ ഫെഡില്‍ നിയമിച്ചത് ആരുടെയും ആവശ്യപ്രകാരമല്ല. അതിനാല്‍ തനിക്കുവേണ്ടി പ്രകടനങ്ങള്‍ നടത്തരുത്. കണ്‍സ്യൂമര്‍ ഫെഡ് നിലനില്‍ക്കേണ്ടത് ജനങ്ങളുടെയും ജീവനക്കാരുടെയും ആവശ്യമാണെന്നും തച്ചങ്കരി പറഞ്ഞു.

More Citizen News - Ernakulam