ലൈംഗിക ആരോഗ്യ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനം നാളെ മുതല്‍
Posted on: 10 Sep 2015
കൊച്ചി: കൗണ്‍സില്‍ ഓഫ് സെക്സ് എജ്യുക്കേഷന്‍ ആന്‍ഡ് പാരന്റ്ഹുഡ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ദേശീയ സമ്മേളനം വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ കൊച്ചി ഐഎംഎ ഹൗസില്‍ നടക്കും. രാവിലെ 9ന് ശില്പശാലകള്ക്ക് തുടക്കമാകും. വൈകീട്ട് 6.30ന് പ്രശസ്ത സെക്സോളജിസ്റ്റ് ഡോ. പ്രകാശ് കോത്താരി സമ്മേളനം ഉദ്ഘാടനം ചെയ്യും.
കേരളത്തില്‍ ലൈംഗിക ആരോഗ്യ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനം നടക്കുന്നത് ആദ്യമാണെന്ന് സംഘാടക സമിതി ചെയര്മാന് ഡോ. കേണല്‍ കെ. രവീന്ദ്രന് നായര്‍, സെക്രട്ടറി ഡോ. കെ. പ്രമോദ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
ലൈംഗിക ആരോഗ്യവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധമാണ് ത്രിദിന സമ്മേളനത്തിന്റെ മുഖ്യ പ്രമേയം. നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വിദേശ പ്രതിനിധികളടക്കം മുന്നൂറോളം പേര് പങ്കെടുക്കും.