ഫ്ലക്‌സ് വിവാദം: ശ്രീമൂലനഗരം യൂത്ത് മൂവ്‌മെന്റ് കമ്മിറ്റി പിരിച്ചുവിട്ടു

Posted on: 10 Sep 2015



കാലടി: എസ്.എന്‍.ഡി.പി. യോഗം ശ്രീമൂലനഗരം ശാഖയുടെ കീഴിലുള്ള യൂത്ത് മൂവ്‌മെന്റ് കമ്മിറ്റിയെ യൂത്ത് മൂവ്‌മെന്റ് ആലുവ യൂണിയന്‍ പിരിച്ചുവിട്ടു. ഗുരുനിന്ദയ്‌ക്കെതിരെ ശാഖ സംഘടിപ്പിച്ച പ്രകടനത്തില്‍ ഹിന്ദു ഐക്യവേദിയെ സഹകരിപ്പിച്ചതിനെ വിമര്‍ശിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ച സംഭവത്തിലാണ് നടപടി. പി.ടി. വിഷ്ണു പ്രസിഡന്റും അബി സുരേന്ദ്രന്‍ സെക്രട്ടറിയുമായ കമ്മിറ്റിയെയാണ് പിരിച്ചുവിട്ടത്. ശാഖയുടെ അറിവോടെയായിരുന്നില്ല ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.
ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ശാഖാ, യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ നേതൃത്വത്തിന് പരാതി നല്‍കുകയും ശാഖാ ഓഫീസിന് മുമ്പില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ അന്വേഷണം നടത്തിയ ശേഷം ഫ്‌ലക്‌സ് സ്ഥാപിച്ചവര്‍ക്കെതിരെ മറ്റ് നടപടികള്‍ ഉണ്ടാകും. യൂത്ത് മൂവ്‌മെന്റില്‍ സി.പി.എം. അനുഭാവികളായ പ്രവര്‍ത്തര്‍ക്ക് മുന്‍തൂക്കമുള്ളത് ഇവിടെ സംഘടനയുടെ തുടര്‍ പ്രവര്‍ത്തനത്തിന് തലവേദന സൃഷ്ടിച്ചേക്കും.

More Citizen News - Ernakulam