തെരുവ് നായ ആക്രമണം; വിദ്യാര്‍ത്ഥികള്‍ റാലി നടത്തി

Posted on: 10 Sep 2015



ആലുവ: തെരുവുനായ്ക്കളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ അടിയന്തര നടപടിയാവശ്യപ്പെട്ട് ജനസേവ ശിശുഭവന്റെയും ഇടപ്പള്ളി അല്‍ അമീന്‍ പബ്ലിക് സ്‌കൂളിന്റെയും നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എല്‍. ലക്ഷ്മി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജനസേവാ ചെയര്‍മാന്‍ ജോസ് മാവേലി അദ്ധ്യക്ഷത വഹിച്ചു. ജനസേവാ ലീഗല്‍ അഡ്വൈസര്‍ അഡ്വ. ചാര്‍ളിപോള്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പല്‍ ഷഫീന നിസാം, അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. ഷംസുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
തെരുവുനായ്ക്കളെ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മാറ്റി പാര്‍പ്പിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് 10 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട ഭീമഹര്‍ജി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സമ്മേളനം സംഘടിപ്പിച്ചത്. ഭീമ ഹര്‍ജിയില്‍ പങ്കാളിയാകുവാന്‍ താത്പര്യമുള്ള സ്‌കൂളുകളില്‍ ഇതേ മാതൃകയില്‍ സമ്മേളനവും റാലിയും സംഘടിപ്പിക്കുമെന്ന് ജോസ് മാവേലി പറഞ്ഞു.

More Citizen News - Ernakulam