ഹജ്ജ് : ആലുവയില്‍ തീവണ്ടികള്‍ക്ക് സ്റ്റോപ്പ്
Posted on: 10 Sep 2015
ആലുവ: ഹജ്ജ് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഏഴ് തീവണ്ടികള്‍ക്ക് ആലുവയില്‍ സ്റ്റോപ്പ് അനുവദിച്ചു.
സ്റ്റോപ്പനുവദിച്ച വണ്ടികളുടെ വിവരങ്ങളും നിര്‍ത്തുന്ന തീയതിയും. 1. കോട്ടയം വഴിയുള്ള കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 12081/12082) സപ്തംബര്‍ 10 മുതല്‍ 17 വരെ.
2. തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (12695/12696) 10 മുതല്‍ 16 വരെ,
3. സപ്തംബര്‍ പത്തിന് പോര്‍ബന്തറില്‍ നിന്ന് പുറപ്പെടുന്ന പോര്‍ബന്തര്‍-കൊച്ചുവേളി എക്സ്പ്രസ് (19262).
4. സപ്തംബര്‍ 11ന് ലോകമാന്യതിലകില്‍ നിന്ന് പുറപ്പെടുന്ന ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് (12201).
5. സപ്തംബര്‍ 12നും 15നും ലോകമാന്യതിലകില്‍ നിന്ന് പുറപ്പെടുന്ന ലോകമാന്യതിലക്-കൊച്ചുവേളി എക്സ്പ്രസ് (22113).
6. പട്നയില്‍ നിന്ന് 13നും 16നും പുറപ്പെടുന്ന പട്ന എറണാകുളം എക്സ്പ്രസ് (22150),
7. ഡെറാഡൂണില്‍ നിന്ന് 14ന് പുറപ്പെടുന്ന ഡെറാഡൂണ്‍-കൊച്ചുവേളി എക്സ്പ്രസ് (12288).