21,000 ലിറ്റര്‍ സംസം കൊച്ചിയിലെത്തി

Posted on: 10 Sep 2015നെടുമ്പാശ്ശേരി: ഹാജിമാര്‍ക്കായി 21,000 ലിറ്റര്‍ സംസം ജലം കൂടി മക്കയില്‍ നിന്ന് കൊച്ചിയിലെത്തിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഹാജിമാരെയും കൊണ്ട് മക്കയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം മടങ്ങിവന്നപ്പോഴാണ് സംസം എത്തിച്ചത്. ബുധനാഴ്ച 4200 ക്യാന്‍ സംസമാണ് എത്തിച്ചിട്ടുള്ളത്. ചൊവ്വാഴ്ച 2500 ക്യാനുകളിലായി 12,500 ലിറ്റര്‍ സംസം എത്തിച്ചിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പോകുന്ന മുഴുവന്‍ പേര്‍ക്കുമുള്ള സംസം ഹജ്ജ് ക്യാമ്പില്‍ എത്തിക്കും. 5 ലിറ്റര്‍ വീതമുള്ള ഓരോ ക്യാന്‍ ജലമാണ് ഓരോ ഹാജിക്കും നല്‍കുക. ഹാജിമാര്‍ മടങ്ങിവരുമ്പോള്‍ വിമാനത്താവളത്തില്‍ വച്ച് സംസം നല്‍കും. 6760 പേര്‍ക്കാണ് ഇതുവരെ ഈ വര്‍ഷം ഹജ്ജിന് അനുമതി ലഭിച്ചിരിക്കുന്നത്. ഇവര്‍ക്കായി മെത്തം 33,800 ലിറ്റര്‍ സംസമാണ് വേണ്ടിവരുന്നത്. ഇതില്‍ 33,500 ലിറ്റര്‍ സംസം കൊച്ചിയില്‍ എത്തിക്കഴിഞ്ഞു. അവശേഷിക്കുന്ന 300 ലിറ്റര്‍ സംസം അടുത്ത ദിവസം എത്തിക്കും. ഹാജിമാര്‍ മടങ്ങിയെത്തും വരെ സംസം വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഹജ്ജ്്് ക്യാമ്പില്‍ സൂക്ഷിക്കും.More Citizen News - Ernakulam