സംഭാവനപ്പെട്ടി മോഷണ ശ്രമം: യുവാവിനെ റിമാന്‍ഡ് ചെയ്തു

Posted on: 10 Sep 2015ആലുവ: ഹോട്ടലിലെ കാഷ് കൗണ്ടറില്‍ വച്ചിരുന്ന പള്ളിയുടെ സംഭാവനപ്പെട്ടി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തൃശ്ശൂര്‍ പാഴൂര്‍ തെക്കിനേടത്ത് സന്തോഷ്‌കുമാര്‍ (40) ആണ് പിടിയിലായത്. ദേശീയ പാതയില്‍ മുട്ടം തൈക്കാവ് സ്റ്റോപ്പിലെ ഹോട്ടല്‍ സുരഭിയിലാണ് കഴിഞ്ഞ ദിവസം മോഷണ ശ്രമം നടന്നത്.
ഇതിന് മുമ്പ് ഈ ഹോട്ടലില്‍ നിന്ന് സംഭാവനപ്പെട്ടി നഷ്ടപ്പെട്ടിരുന്നു. ഹോട്ടലിന് സമീപം ചുറ്റിപ്പറ്റി നിന്ന ഇയാള്‍ ആരുമറിയാതെ സംഭാവനപ്പെട്ടി ബാഗിലേക്ക് തട്ടിയിടുകയായിരുന്നുവെന്ന് പറയുന്നു. ഇതോടെ ഇയാളെ ശ്രദ്ധിച്ചിരുന്ന ഹോട്ടലുടമ ഒച്ചയുണ്ടാക്കിയതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇയാളുടെ ബാഗില്‍ നിന്ന് 4600 രൂപയും ഒരു കത്തിയും കണ്ടെത്തി. ഇയാളുടെ കൈയില്‍ നിന്ന് ലഭിച്ച പേപ്പറില്‍ ജില്ലയിലെ 19 ഹോട്ടലുകളുടെ പേരുകളുണ്ടായിരുന്നു. മറ്റ് ജില്ലകളിലും ഇയാള്‍ ഇത്തരം മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

More Citizen News - Ernakulam