നേത്രദാനം നടത്തി റെയില്‍വേ യാത്രക്കാര്‍

Posted on: 10 Sep 2015



ദേശീയ നേത്രദാന പക്ഷാചരണം


ആലുവ: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി റെയില്‍വേ യാത്രക്കാരും ജീവനക്കാരും നേത്രദാന സമ്മതപത്രം നല്‍കി. രണ്ടായിരത്തോളം യാത്രക്കാരാണ് സമ്മതപത്രം നല്‍കിയത്. അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലെ നേത്ര ബാങ്കിന്റെ നേതൃത്വത്തില്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ നേത്രദാന ബോധവത്കരണ യജ്ഞത്തോടനുബന്ധിച്ചാണ് പരിപാടി നടത്തിയത്.
കേരള നേത്രബാങ്ക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. പോള്‍ വി. മാടന്‍ ഉദ്ഘാടനം ചെയ്തു. റെയില്‍വേ ജീവനക്കാരുടെ നേത്രദാന സമ്മതപത്രം സ്റ്റേഷന്‍ മാനേജര്‍ സി. ബാലകൃഷ്ണന്‍ കൈമാറി. ആര്‍.പി.എഫ്. എസ്.ഐ റോയ് മത്തായി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍ വിജയന്‍, സോജന്‍ ജെയിംസ്, ഐ. മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam