അജിത്തിന് മാതാപിതാക്കളില്ല: വൃക്കരോഗ ചികിത്സയ്ക്കു സഹായം തേടുന്നു

Posted on: 10 Sep 2015കാഞ്ഞിരമറ്റം: വൃക്കകള്‍ തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു.
അരയന്‍കാവ്, കീച്ചേരി, പൊയ്യാറ്റിത്താഴത്ത്, മണ്ണാറവേലില്‍ അജിത്ത്(28) ആണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഡയാലിസിസിനു വിധേയനായി കഴിയുന്നത്. വൃക്ക മാറ്റിവയ്ക്കുന്നതിനും അനുബന്ധ െചലവുകള്‍ക്കുമായി 20 ലക്ഷത്തോളം രൂപയാണു പ്രതിക്ഷിയ്ക്കുന്നത്.
അജിത്തിന്റെ പിതാവ് ദാമോദരന്‍ 6 വര്‍ഷം മുമ്പും മാതാവ് അമ്മിണി മൂന്നു വര്‍ഷം മുമ്പും മരണപ്പെട്ടതോടെ അജിത്തിന് അയല്‍ക്കാരും സാമൂഹ്യ പ്രവര്‍ത്തകരുമാണ് സഹായമായുണ്ടായിരുന്നത്. ഇവരാണ് രോഗം ബാധിച്ച അജിത്തിനെ ആശുപത്രിയിലാക്കിയതും ഇതുവരെയുള്ള ചികിത്സകള്‍ നടത്തുന്നതും. വന്‍ തുക ചികിത്സയ്ക്കാവശ്യമായി വന്നതോടെ ആമ്പല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.കുര്യാക്കോസ് രക്ഷാധികാരിയായും ഗ്രാമപ്പഞ്ചായത്തംഗം കെ.എം.രാജന്‍ ചെയര്‍മാന്‍, അരുണ്‍ പി.ബി. കണ്‍വീനര്‍, കെ.കെ.രാഘവന്‍ ട്രഷറര്‍ എന്നിവരുള്‍പ്പെട്ട ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്.
സഹായം നല്‍കാനുള്ള അക്കൗണ്ട് നമ്പര്‍- 343302010021304, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ- നീര്‍പ്പാറ ശാഖ, IFSC code-UBIN 0534331. വിവരങ്ങള്‍ക്ക് മൊബൈല്‍- 9526279485


More Citizen News - Ernakulam