വഖഫ് ബോര്‍ഡ് സാമ്പത്തിക സഹായം അനുവദിച്ചു

Posted on: 10 Sep 2015



കൊച്ചി: കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് സാമൂഹ്യക്ഷേമ പദ്ധതി പ്രകാരം 140 അപേക്ഷകര്‍ക്ക് വിവാഹ ധനസഹായവും 101 അപേക്ഷകര്‍ക്ക് ചികിത്സാ സഹായവും 11 അപേക്ഷകര്‍ക്ക് പുതുതായി പെന്‍ഷനും അനുവദിക്കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ പാണക്കട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ എം.സി. മായിന്‍ ഹാജി, അഡ്വ. പി.വി. സൈനുദ്ദീന്‍, അഡ്വ. എം. ഷറഫുദ്ദീന്‍, ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ., ഷമീമ ഇസ്ലാഹിയ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എം. ജമാല്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam