ആശങ്കകള്‍ പരിഹരിക്കപ്പെടും- തോമസ് ഉണ്ണിയാടന്‍

Posted on: 10 Sep 2015തീരദേശ സംരക്ഷണ നിയമം


പറവൂര്‍: തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്ന് ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. കോട്ടപ്പുറം രൂപത കെഎല്‍സിഎ സംഘടിപ്പിച്ച 25-ാമത് മെറിറ്റ് അവാര്‍ഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈസ് പ്രസിഡന്റ് അഗസ്റ്റിന്‍ പനച്ചിക്കല്‍ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപതാ മെത്രാന്‍ ഡോ. ജോസഫ് കാരിക്കശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. സുനില്‍കുമാര്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി.
രൂപതാ ഡയറക്ടര്‍ ഫാ. ബിനു മുക്കത്ത്, കെഎല്‍സിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ജെ. തോമസ്, ഫാ. ജോസഫ് കുന്നത്തൂര്‍, അലക്‌സ് താളൂപ്പാടത്ത്, ഗ്രാസിയ പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയവരെ ആദരിച്ചു. വിദ്യാഭ്യാസ അവാര്‍ഡുകളും സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു.

More Citizen News - Ernakulam