ഗ്രന്ഥശാലാ വാരാചരണം തുടങ്ങി

Posted on: 10 Sep 2015



പറവൂര്‍: ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ 70-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ഗ്രന്ഥശാലാ വാരാചരണത്തിന് ഗോതുരുത്ത് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ തുടക്കമായി.
പ്രസിഡന്റ് എം. എക്‌സ്. മാത്യു പതാക ഉയര്‍ത്തി. കെ. ജി. ബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി. വി. അജിത്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പുസ്തക സമാഹരണവും അംഗത്വ വാരാചരണവും സപ്തംബര്‍ 14 വരെ നടത്തും.
പുസ്തക പ്രദര്‍ശനം, പോസ്റ്റര്‍ പ്രദര്‍ശനം, പുസ്തക ചര്‍ച്ച, ബാലവേദി, വനിതാവേദി യോഗങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ നടത്തുന്നുണ്ട്. 14ന് അക്ഷരദീപം തെളിക്കല്‍, സമാപന സമ്മേളനം എന്നിവ ഉണ്ടാകും.
.

More Citizen News - Ernakulam