ഗുരുനിന്ദയില്‍ പ്രതിഷേധിച്ച് മണീടില്‍ പ്രകടനം

Posted on: 10 Sep 2015



പിറവം: ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ച സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി. യോഗം മണീട് 2269-ാം നമ്പര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ മണീടില്‍ ഗുരുദേവ ഭക്തര്‍ പ്രകടനം നടത്തി. മണീട് പഴയ പഞ്ചായത്ത് ഓഫീസിന് സമീപം ശാഖാ മന്ദിരത്തില്‍ നിന്നാരംഭിച്ച പ്രകടനം മണീട് ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. പ്രകടനത്തിന് ശാഖാ സെക്രട്ടറി പി.വി. പ്രകാശ്, കെ.സി. പ്രസന്നന്‍, മിനി തങ്കപ്പന്‍, സലില സന്തോഷ്, ലിനേഷ് തുരുത്തിപ്പിള്ളില്‍, അരുണ്‍ സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.


More Citizen News - Ernakulam