കെഎംകെ ജങ്ഷനില്‍ വെള്ളക്കെട്ട്
Posted on: 10 Sep 2015
പറവൂര്‍: വാഹനത്തിരക്കേറിയ കെഎംകെ ജങ്ഷനിലെ വെള്ളക്കെട്ട് ദുരിതമാകുന്നു.
എന്‍എച്ച് 17 റോഡും ചെറായി റോഡും സന്ധിക്കുന്ന ഭാഗത്താണ് വെള്ളക്കെട്ട് രൂക്ഷം. ഇവിടെ മഴക്കാലം കഴിയുന്നതുവരെ സ്ഥിരമായി വെള്ളം കെട്ടിക്കിടക്കുന്നു. വാഹനങ്ങളും കാല്‍നടക്കാരും പലകുറി അപകടത്തില്‍പ്പെടുന്നുണ്ട്.
തൊട്ടടുത്ത വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍ക്കും വെള്ളക്കെട്ട് മൂലം കഷ്ടപ്പാടുകളാണ്. ജങ്ഷനില്‍ സ്ഥിരമായി ഗതാഗതക്കുരുക്കും ഉണ്ടാകുന്നു. ഈ ഭാഗത്ത് കാന പണിയേണ്ടത് ദേശീയപാത അധികൃതരാണ്.