തെരുവുനായ പ്രശ്‌നം; സര്‍ക്കാര്‍ ഇടപെടണമെന്ന് റേസ്‌

Posted on: 10 Sep 2015



കൊച്ചി: തെരുവുനായ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് റസിഡന്റ്‌സ് അെപ്പക്‌സ് കൗണ്‍സില്‍ (റേസ്) ജില്ലാ കമ്മിറ്റി യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ടി.എച്ച്. ബദറുദ്ദീന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡന്റ് ഹാഷിം പറക്കാടന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.എം. ഹുസൈന്‍, ഭാരവാഹികളായ സുധീര്‍കുമാര്‍ റാവു, കെ.കെ. അബ്ദുല്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam