ചുമട്ടുതൊഴിലാളികള്‍ക്കായി ക്ലാസ്

Posted on: 10 Sep 2015



പെരുമ്പാവൂര്‍: കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസബോര്‍ഡും കേരളാ ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡും ചേര്‍ന്ന് തൊഴിലാളികള്‍ക്കായി പരിശീലനക്ലാസ് സംഘടിപ്പിച്ചു. റീജണല്‍ ജോ. ലേബര്‍ കമ്മീഷണര്‍ കെ.ഒ. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. തൊഴിലാളി വിദ്യാഭ്യാസ ബോര്‍ഡ് റീജണല്‍ ഡയറക്ടര്‍ ടി.കെ. ലിസിയുടെ അധ്യക്ഷതയില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ മുഹമ്മദ് റഷീദ് മുഖ്യപ്രഭാഷണം നടത്തി. പി.എ. നാദിര്‍ഷ, വി.പി.ഖാദര്‍, കെ.എന്‍.സുരേന്ദ്രന്‍, എ.വി. എല്‍ദോ, രമണന്‍, ടി.എം. ജമീല, കെ.ജെ. ടെസ്സി, ജിബി വര്‍ഗീസ്, മിനി എസ്. തുടങ്ങിയവര്‍ സംസാരിച്ചു.



More Citizen News - Ernakulam