ആരെയും വെല്ലുവിളിച്ചിട്ടില്ലെന്ന് ടോമിന് തച്ചങ്കരി
Posted on: 10 Sep 2015
കാക്കനാട്: താന്‍ ആരെയും വെല്ലുവിളിച്ചിട്ടില്ലെന്ന് ടോമിന് ജെ. തച്ചങ്കരി. കണ്‍സ്യൂമര്‍ ഫെഡ് അവലോകന യോഗത്തില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനെ വെല്ലുവിളിച്ചിട്ടില്ല. ചട്ടവിരുദ്ധമായി താന്‍ പ്രസ്താവന നടത്തിയിട്ടില്ലെന്നും തച്ചങ്കരി പറഞ്ഞു.
കെ.ബി.പി.എസ്. എം.ഡി.യായി ചുമതലയേറ്റ േശഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തച്ചങ്കരി. കണ്‍സ്യൂമര്‍ ഫെഡ് എം.ഡി. സ്ഥാനത്തുനിന്ന് മാറ്റിയതില്‍ പ്രതികരിക്കാന്‍ തച്ചങ്കരി തയ്യാറായില്ല. ബുധനാഴ്ച രാവിലെ പത്തരയോടെ കാക്കനാട് കേരള ബുക്സ് ആന്‍ഡ് പബ്ലൂക്കേഷന്സ് സൊസൈറ്റിയുടെ ഓഫീസില്‍ എത്തിയാണ് തച്ചങ്കരി സ്ഥാനം ഏറ്റത്. ചെണ്ടമേളവും പൂച്ചെണ്ടുകളും ഒരുക്കിയാണ് ജീവനക്കാര്‍ അദ്ദേഹത്തെ സ്വീകരിച്ചത്.