ലൂര്‍ദില്‍ കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് ആധുനിക സംവിധാനം

Posted on: 10 Sep 2015



കൊച്ചി: കാല്‍മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ആധുനിക ട്രയാത്‌ലോണ്‍ എക്‌സ്-3 സംവിധാനം എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ആരംഭിച്ചതായി ആസ്​പത്രി അധികൃതര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
സന്ധിവാതമുള്ള എഴുപതു വയസ്സുള്ള എറണാകുളം സ്വദേശിനിക്ക് പുതിയ സംവിധാനത്തിലൂടെ കാല്‍മുട്ട് വിജയകരമായി മാറ്റിവച്ചതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ജോണ്‍ ടി. ജോണ്‍ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് നാല് ദിവസത്തിനകം രോഗിക്ക് നടക്കാനാകുമെന്നും ഡോ. ജോണ്‍ ടി. ജോണ്‍ പറഞ്ഞു.

More Citizen News - Ernakulam