വാരപ്പെട്ടി എന്‍.എസ്.എസ്. സ്കൂളില്‍ 'അടുക്കളമുറ്റത്തൊരു കോഴിവളര്‍ത്തല്‍' പദ്ധതി
Posted on: 10 Sep 2015
കോതമംഗലം: വാരപ്പെട്ടി എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 'മാതൃഭൂമി സീഡ് ക്ലബ്ബി'ന്റെ നേതൃത്വത്തില്‍ 'അടുക്കളമുറ്റത്തൊരു കോഴിവളര്‍ത്തല്‍' പദ്ധതിക്ക് തുടക്കം കുറിച്ചു. സീഡ് ക്ലബ്ബും മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂള്‍ അസംബ്ലിയില്‍ സീഡ് ക്ലബ്ബ് അംഗങ്ങള്‍ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന് നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
വെറ്റനറി സര്ജന് ഡോ. റസീന കരിം പദ്ധതി വിശദീകരിച്ചു. പി.ടി.എ. പ്രസിഡന്റ് പി.കെ. മണിക്കുട്ടന് അധ്യക്ഷനായി. പഞ്ചായത്തംഗം പ്രിയ സന്തോഷ്, പ്രിന്‍സിപ്പല്‍ എ.ആര്. വിജയകുമാരി, ഹെഡ്മിസ്ട്രസ് പി.എസ്. ഉഷ, കെ.പി. ഉഷ, പി.കെ. ബാബു, എന്‍.ബി. മൂസ എന്നിവര്‍ സംസാരിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ വിശാഖ് ശശിധരന് നന്ദി പറഞ്ഞു. കോഴികുഞ്ഞുങ്ങള്‍ക്കുള്ള തീറ്റയും മരുന്നും വിതരണം ചെയ്തു.