എം.എ. കോളേജില്‍ ജൈവകൃഷി ദേശീയ സെമിനാര്‍ ഇന്ന്
Posted on: 10 Sep 2015
കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജ് സാമ്പത്തികശാസ്ത്ര വിഭാഗം വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജൈവ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് ദേശീയ സെമിനാര്‍ നടക്കും. കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച രാവിലെ 10ന് ശ്രീനിവാസന് ഉദ്ഘാടനം ചെയ്യും.
'മാതൃഭൂമി' കൊച്ചി ചീഫ് റിപ്പോര്‍ട്ടറും സ്പെഷല്‍ കറസ്പോണ്ടന്റുമായ പി.കെ. ജയചന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. കോളേജ് അസോസിയേഷന് സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് ആമുഖ പ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ ഡോ. ഡെന്‍സിലി ജോസ് അധ്യക്ഷയാവും.
കോളേജ് ലൈബ്രറി ഹാളില്‍ ഉച്ചയ്ക്ക് 2ന് നടക്കുന്ന സെഷനില്‍ 'ഓര്‍ഗാനിക് ഫാമിങ് ഇന്‍ കേരള -എ പ്രാക്ടിക്കല്‍ അപ്രോച്ച്' എന്ന വിഷയത്തില്‍ തൃശ്ശൂര്‍ കാര്‍ഷിക സര്‍വകലാശാലാ അസോസിേയറ്റ് പ്രൊഫ. ഡോ. പി. സുശീല നയിക്കും.
വെള്ളിയാഴ്ച രാവിലെ 10ന് 'ചലഞ്ചസ് ഓഫ് ഓര്‍ഗാനിക് ഫാമിങ് ഇന്‍ ഇന്ത്യ' എന്ന വിഷയത്തില്‍ തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലാ പ്രൊഫസര്‍ ഡോ. എസ്. രാമസ്വാമി സംസാരിക്കും. ഉച്ചയ്ക്ക് 2ന് 'ഓര്‍ഗാനിക് ഫാമിങ്ങും നാച്വറല്‍ ഫാമിങ്ങും' എന്ന വിഷയത്തില്‍ കെ.എം. ഹിലാല്‍ (നാച്വറല്‍ ഫാമിങ് ആന്‍ഡ് നാച്വറല്‍ വിങ് പ്രൊപ്പഗേറ്റര്) സംസാരിക്കും.