മാര്‍ അത്തനേഷ്യസ് കോളേജില്‍ തക്ഷക് സാങ്കേതിക മേള

Posted on: 10 Sep 2015



കൊച്ചി: കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജില്‍ ദേശീയ സാങ്കേതിക മേള 'തക്ഷക് ' വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. 11ന് രാവിലെ സ്റ്റാര്‍ട് അപ് വില്ലേജ് മുന്‍ സിഇഒ സിജോ കുരുവിള ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. സയന്‍സ് മേളയില്‍ വിജയിക്കുന്നവര്‍ക്ക് 60,000 രൂപ വരെ ക്യാഷ് അവാര്‍ഡ് നല്‍കും. പത്തുമുതല്‍ പ്ലസ്ടു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ടാലന്റ് ഹണ്ടും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ വകുപ്പുകളുടെ മത്സരവും നടക്കും. ജനറല്‍ കണ്‍വീനര്‍ കെ.എം. റിജാസ് മുഹമ്മദ്, കുഞ്ചെറിയ കുരുവിള, അശ്വതി ദാസ്, കാര്‍ത്തിക് വി. വെങ്കിടേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Ernakulam