റസിഡന്റ്സ് അസോ. വാര്‍ഷികവും ഓണാഘോഷവും
Posted on: 10 Sep 2015
കോലഞ്ചേരി: വടയമ്പാടി ഖാദിഭവന്‍ റോഡ് റസിഡന്റ്സ് അസോസിയേഷന്റെ വാര്‍ഷികവും ഓണാഘോഷവും നടത്തി. പ്രസിഡന്റ് സ്ലീബ ഐക്കരക്കുന്നത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ വത്സ കൊച്ചുകുഞ്ഞ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പുത്തന്‍കുരിശ് സി.ഐ റെജി എം. കുന്നിപ്പറമ്പന് ചാരിറ്റി ഫണ്ടുകളും പെന്ഷന് പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിബു കെ. കുര്യാക്കോസും ഉദ്ഘാടനം ചെയ്തു. വി.പി. പോള്‍, പി.എന്‍. രാജീവന്, അഡ്വ. വി.ജെ. കുര്യാക്കോസ്, ടി.യു. നാരായണന് എന്നിവര്‍ പ്രസംഗിച്ചു.