എന്‍.എസ്.എസ്. കുടുംബ യൂണിറ്റ് പൊതുയോഗം
Posted on: 10 Sep 2015
കരുമാല്ലൂര്‍: ആലങ്ങാട് കോട്ടപ്പുറം എന്‍.എസ്.എസ്. കരയോഗത്തിന്റെ കീഴിലുള്ള ഏഴ് കുടുംബ യൂണിറ്റുകളുടെ സംയുക്ത യോഗം നടന്നു. പ്രസിഡന്റ് കെ.എ. ജയദേവന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജശേഖരന് അധ്യക്ഷത വഹിച്ചു.
കേരളപ്പിറവി ദിനത്തില്‍ സംഘടിപ്പിച്ചിട്ടുള്ള കുടുംബ സംഗമത്തിന്റെ നടത്തിപ്പിനായി എം.പി. സുഭാഷ് ചെയര്‍മാനും അനില്‍ കണ്ടനാട് വൈസ് ചെയര്‍മാനുമായുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു. യോഗത്തില്‍ കരയോഗം സെക്രട്ടറി കെ.ജി. ശിവാനന്ദന്, ട്രഷറര്‍ സുലോചന വിശ്വനാഥന്, ആര്. ഹരികുമാര്‍, ഗിരിജ വാസുദേവന്‍, കെ.പി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.