കരുമാല്ലൂരിലെ വോട്ടര്‍പട്ടികയില്‍ ക്രമക്കേടെന്ന്; സി.പി.എം. പരാതി നല്‍കും

Posted on: 10 Sep 2015കരുമാല്ലൂര്‍: കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. തങ്ങളുടെ വോട്ടര്‍മാരെ മനഃപൂര്‍വം വെട്ടിമാറ്റി എന്നാരോപിച്ച് സി.പി.എം. നേതൃത്വമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കരട് പട്ടികയില്‍ നിന്ന് തിരുത്തലും കൂട്ടിച്ചേര്‍ക്കലും നടത്തിയപ്പോഴാണ് ക്രമക്കേട് നടത്തിയിട്ടുള്ളതെന്നാണ് ആരോപണം.
കൂട്ടിച്ചേര്‍ക്കാന്‍ അപേക്ഷ നല്‍കി കൂടിക്കാഴ്ചയ്ക്ക് വരെ വിളച്ചിട്ടുള്ളവരുടെ പേരുകള്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. അതുപോലെതന്നെ അപേക്ഷപോലും നല്‍കാത്തവരെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
ഇത് മനഃപൂര്‍വം ഭരണസമിതി, ഉദ്യോഗസ്ഥരുമായി കൂടിച്ചേര്‍ന്ന് നടത്തിയിട്ടുള്ള ക്രമക്കേടുകളാണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സി.പി.എം. ലോക്കല്‍ സെക്രട്ടറി വി.എന്‍. സുനില്‍, ഏരിയാ കമ്മിറ്റി അംഗം ടി.പി. ഷാജി എന്നിവര്‍ പറഞ്ഞു.

More Citizen News - Ernakulam