സുഭാഷ്ചന്ദ്രന് സ്വീകരണം നല്കി
Posted on: 10 Sep 2015
കടുങ്ങല്ലൂര്‍: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് സുഭാഷ്ചന്ദ്രന് കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളി കുടുംബയോഗം സ്വീകരണം നല്കി. കുടുംബയോഗം പ്രസിഡന്റ് എം.എസ്. അനന്തപത്മനാഭന് ഉപഹാരം നല്കി. മുന്‍ നയതന്ത്ര വിദഗ്ദ്ധന് എന്‍. മുരളീധരന്, റിട്ട. ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ്, എസ്.പി എ. അനില്‍കുമാര്‍, ദേവപാല്‍ എന്നിവര്‍ സംസാരിച്ചു.