കിഴക്കേ കടുങ്ങല്ലൂര്‍ കവല വികസിപ്പിക്കണം
Posted on: 10 Sep 2015
കടുങ്ങല്ലൂര്‍: വികസനം പൂര്‍ത്തിയായിട്ടും കിഴക്കേ കടുങ്ങല്ലൂര്‍ കവലയുടെ പടിഞ്ഞാറുഭാഗം കുപ്പിക്കഴുത്തുപോലെ നില്‍ക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. റോഡിനോട് ചേര്‍ന്നു നില്ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റിസ്ഥാപിച്ച് റോഡിന് വീതികൂട്ടിയാല്‍ പ്രശ്നത്തിന് പരിഹാരമാകും. ആലുവ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങളും യു.സി. കോളേജ് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങളും ഇവിടെയെത്തുമ്പോള്‍ കടന്നുപോകാന്‍ കഴിയാതെ ഗതാഗത തടസ്സം സൃഷ്ടിക്കുകയാണ്. പോസ്റ്റുകള്‍ മാറ്റിയിട്ടാല്‍ കവലയ്ക്ക് ആവശ്യത്തിന് സൗകര്യം ലഭിക്കും. കൂടാതെ, ഇപ്പോള്‍ പുതുതായി നിര്‍മിച്ചിരിക്കുന്ന കാത്തുനില്‍പ്പ് കേന്ദ്രത്തിനടുത്തേക്ക് വാഹനങ്ങള്‍ ബുദ്ധിമുട്ടു കൂടാതെ കയറ്റി നിര്‍ത്തുന്നതിനും സൗകര്യമാകും.