പെരുന്പാവൂരില്‍ 'വയോമിത്രം' പദ്ധതി തുടങ്ങി
Posted on: 10 Sep 2015
പെരുമ്പാവൂര്‍: നഗരസഭയുടെ 'വയോമിത്രം' പദ്ധതി 7, 8 വാര്‍ഡുകളില്‍ ചെയര്മാന് കെ.എം.എ. സലാം ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ശാരീരിക, -മാനസിക സംരക്ഷണം പ്രധാന്യത്തോടെ നടപ്പാക്കുകയാണ് ലക്ഷ്യം. ഇവര്‍ക്ക് വൈദ്യസഹായവും മരുന്നും പദ്ധതി മുഖേന സൗജന്യമായി ലഭ്യമാക്കും. പോള്‍ പാത്തിക്കലിന്റെ അധ്യക്ഷതയില്‍ കെ. ഹരി, ബിജു ജോണ്‍ ജേക്കബ്, വി.പി. ഖാദര്‍, ജി. സുനില്‍കുമാര്‍, ബാബു കൂനക്കാടന്‍, ബീവി അബൂബക്കര്‍, സുലേഖ ഗോപാലകൃഷ്ണന്, ഡോ. വിമല പി. ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
14-ാം വാര്‍ഡില്‍ ഓമന സുബ്രഹ്മണ്യത്തിന്റെ അധ്യക്ഷതയില്‍ കെ.എം.എ. സലാം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.