ചികിത്സയിലിരിക്കെ മരിച്ച രണ്ടുപേരെ തിരിച്ചറിയാനാവുന്നില്ല

Posted on: 10 Sep 2015



കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച രണ്ടുപേര്‍ മരിച്ചു. 40 വയസ്സ് പ്രായമുള്ള ശങ്കറിന്റെ ഇടതു കവിളില്‍ നീളത്തില്‍ മുറിഞ്ഞ പാടും നെഞ്ചില്‍ ഇടതുഭാഗത്ത് കറുത്ത പാടും ഉണ്ട്. ഇരു നിറവും 147 സെ.മീ. ഉയരുവും ഉണ്ട്.
60 വയസ്സ് പ്രായമുള്ള അജ്ഞാതന്റെ മൃതദേഹത്തിന് 171 സെ.മീ. ഉയരമുണ്ട്. ഇരു നിറമാണ്. നെഞ്ചില്‍ ഇടത് ഭാഗത്തും ഇടത് തോളിലും കറുത്ത പാടുണ്ട്. ഇരുവരുടെയും മൃതദേഹം ജനറല്‍ ആസ്​പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

More Citizen News - Ernakulam