ഗുരുനിന്ദയ്‌ക്കെതിരെ പ്രതിഷേധം

Posted on: 10 Sep 2015



കോതമംഗലം: ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച സി.പി.എം. നടപടിയില്‍ പ്രതിഷേധിച്ച് കോതമംഗലത്ത് ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ഇ.ടി. നടരാജന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എന്‍. സത്യന്‍ അധ്യക്ഷനായി.
എസ്.എന്‍.ഡി.പി. യോഗം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അജി നാരായണന്‍, യൂണിയന്‍ സെക്രട്ടറി പി.എ. സോമന്‍, സന്തോഷ് പത്മനാഭന്‍, എ.വി. പ്രസാദ്, പി.പി. സജീവ്, എം.എന്‍. ഗംഗാധാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി.എന്‍. സുരേന്ദ്രന്‍ നന്ദി പറഞ്ഞു.


More Citizen News - Ernakulam