വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മധുരം മലയാളം തുടങ്ങി

Posted on: 10 Sep 2015



പെരുമ്പാവൂര്‍: വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി, കര്‍ണാടകയിലെ രാഘവേന്ദ്ര ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റ്യൂഷന്‍സുമായി ചേര്‍ന്ന് 'മധുരം മലയാളം' പദ്ധതി തുടങ്ങി. ചലച്ചിത്രതാരം ഊര്‍മിള ഉണ്ണി ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് എ.വി. ജോയിയുടെ അധ്യക്ഷതയില്‍ 'മാതൃഭൂമി' റീജണല്‍ മാനേജര്‍ വി. ഗോപകുമാര്‍ പദ്ധതി വിശദീകരിച്ചു. രാഘവേന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ഷൈമോന്‍ പാണിയേലി മുഖ്യപ്രഭാഷണം നടത്തി.
സ്‌കൂള്‍ മാനേജര്‍ വി.ജി. ശശികുമാര്‍, 'മാതൃഭൂമി' സര്‍ക്കുലേഷന്‍ മാനേജര്‍ എന്‍.എ. ശ്രീജിത്ത്, മാതൃസംഘം പ്രസിഡന്റ് ശകുന്തള, വിദ്യാര്‍ത്ഥി പ്രതിനിധി പീറ്റര്‍ അക്‌സ തുടങ്ങിയവര്‍ സംസാരിച്ചു.
ഹെഡ്മാസ്റ്റര്‍ ജി. ആനന്ദകുമാര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ജി. കല കൃതജ്ഞതയും പറഞ്ഞു.


More Citizen News - Ernakulam