ഗുരുദേവ സ്മൃതിയും അക്ഷയ പുരസ്‌കാര സമര്‍പ്പണവും

Posted on: 10 Sep 2015



കൊച്ചി: ശ്രീനാരായണ ഗുരു ജയന്തി ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഗുരുദേവ സ്മൃതിയും അക്ഷയ ദേശീയ പുരസ്‌കാര സമര്‍പ്പണവും ഷില്ലോങ്ങ് സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ 20ന് നടത്തും. മേഘാലയ ഗവര്‍ണര്‍ വി. ഷണ്‍മുഖാനന്ദന്‍ മുഖ്യാതിഥിയായിരിക്കും. ശിവഗിരി ഗുരുധര്‍മ്മ പ്രചാര സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അധ്യക്ഷത വഹിക്കും. സ്മൃതി പ്രഭാഷണവും അക്ഷയ ദേശീയ പുരസ്‌കാര സമര്‍പ്പണവും കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ഷില്ലോങ് ശ്രീനാരായണ ഗുരു സാംസ്‌കാരിക സമിതി പ്രസിഡന്റ് വി.കെ. മോഹനന്‍ അക്ഷയ പുരസ്‌കാരം ഏറ്റുവാങ്ങും.

More Citizen News - Ernakulam