റോബോട്ടിക് സര്‍ജന്‍മാരുടെ സമ്മേളനം 12 മുതല്‍

Posted on: 10 Sep 2015കൊച്ചി: അമേരിക്കന്‍ റോബോട്ടിക് സര്‍ജന്‍ജര്‍ പങ്കെടുക്കുന്ന റോബോട്ടിക് സര്‍ജന്‍മാരുടെ സമ്മേളനം 12 മുതല്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടത്തും. യു.എസ്.എ. കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വട്ടിക്കുട്ടി ഫൗണ്ടേഷനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. റോബോട്ടിക് സര്‍ജറി ലോകത്താകമാനം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സമ്മേളനം നടത്തുന്നത്. രണ്ട് ദിവസത്തെ സമ്മേളനത്തില്‍ 100ഓളം റോബോട്ടിക് ശസ്ത്രക്രിയകള്‍ നടത്തിയിട്ടുള്ള സര്‍ജന്‍ജര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കും. ടാറ്റ മെമ്മോറിയല്‍ ആസ്​പത്രി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, രാജീവ്ഗാന്ധി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, അപ്പോളോ ഹോസ്​പിറ്റല്‍, മണിപ്പാല്‍ ഹോസ്​പിറ്റല്‍, അമൃത ഹോസ്​പിറ്റല്‍, ആസ്റ്റര്‍ മെഡ്‌സിറ്റി തുടങ്ങിയ ആസ്​പത്രികളില്‍ നിന്നുള്ള റോബോട്ടിക് സര്‍ജന്‍മാര്‍ പങ്കെടുക്കും.

More Citizen News - Ernakulam