നിയമസഭയിലെ അതിക്രമം: നഷ്ടം ഈടാക്കാനുള്ള ഹര്‍ജി തീര്‍പ്പാക്കി

Posted on: 10 Sep 2015കൊച്ചി: ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അതിക്രമത്തിന് ഉത്തരവാദികളായവരില്‍ നിന്ന് നഷ്ടം ഈടാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നഷ്ടം സംഭവിച്ചവരാണ് പരിഹാരം ആവശ്യപ്പെട്ട് ഉചിതമായ അധികാരികളെ സമീപിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ ഉത്തരവ് നല്‍കാനാവൂ.
തൃശ്ശൂര്‍ സ്വദേശി പി.ഡി. ജോസഫ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ഈ ഉത്തരവ്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നുണ്ട്. അക്കാര്യം വിലയിരുത്തിയാല്‍ കേസന്വേഷണത്തെക്കുറിച്ച് ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

More Citizen News - Ernakulam