സി.പി.ഐ. കാല്‍നട ജാഥ

Posted on: 10 Sep 2015



പിറവം: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും അഴിമതിക്കും ഗ്രാമ പഞ്ചയത്തിന്റെ കെടുകാര്യസ്ഥതയ്ക്കുമെതിരെ സി.പി.ഐ. പിറവം ലോക്കല്‍ സമിതി പിറവത്ത് കാല്‍നട ജാഥ നടത്തി. കളമ്പൂര്‍ കോട്ടപ്പുറത്ത് നിന്നാരംഭിച്ച ജാഥ സി.പി. ഐ. ജില്ലാ അസി. സെക്രട്ടറി കെ.എന്‍. ഗോപി ഉദ്ഘാടനം ചെയ്തു. ജോഷി വര്‍ഗിസ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ ഉപേന്ദ്രദാസ് മുകുന്ദന്‍, വൈസ് ക്യാപ്റ്റന്‍ കെ.സി. തങ്കച്ചന്‍, ജില്ലാ പഞ്ചായത്തംഗം ജൂലി സാബു, എം.ജി. രാമചന്ദ്രന്‍, എ.എസ്. രാജന്‍, മുരളി മരങ്ങോലത്ത്, ടി.കെ. പ്രഭാഷ്, എന്നിവര്‍ സംസാരിച്ചു. ഇല്ലിക്കമുക്കടയില്‍ നടന്ന സമാപന യോഗം സി.പി.ഐ. മണ്ഡലം സെക്രട്ടറി സി.എന്‍. സഭാമണി ഉദ്ഘാടനം ചെയ്തു



More Citizen News - Ernakulam