വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി പെന്‍ഷന്‍ പദ്ധതി തുടങ്ങി

Posted on: 10 Sep 2015പിറവം: വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി ഊരമന 318 -ാം നമ്പര്‍ ശാഖ എഴുപത് വയസ്സ് പിന്നിട്ടവര്‍ക്കായി പെന്‍ഷന്‍ പദ്ധതി തുടങ്ങി. ശാഖയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത്് പ്രസിഡന്റ് വിത്സണ്‍ കെ. ജോണ്‍ പദ്ധതി ഉദ്ഘാടനം ചയ്തു. യോഗത്തില്‍ ശാഖാ പ്രസിഡന്റ് എം.കെ. തങ്കപ്പന്‍ അധ്യക്ഷനായി.
ഗ്രാമപഞ്ചായത്തംഗം എ.എന്‍. സദാശിവന്‍, താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ. ദിനേശ്, എം.കെ. സുരേഷ്, മനു പി. മോഹന്‍, എ.ജി. കൃഷ്ണന്‍കുട്ടി, സി.വി. മോഹനന്‍, അജീഷ് ദാമോദരന്‍, വി.കെ. മോഹനന്‍, രാധിഷ് പി.എസ്, വി.എന്‍. സന്തോഷ് എന്നിവര്‍ സംസാരിച്ചു.


More Citizen News - Ernakulam