കനത്ത മഴയില്‍ വീട് തകര്‍ന്നു

Posted on: 10 Sep 2015പിറവം : കനത്ത മഴയില്‍ നിര്‍ധന കുടുംബത്തിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പാമ്പാക്കുട പെരിയപ്പുറം ഓടോളില്‍ വിജയന്റെ വീടിന്റെ മേല്‍ക്കൂരയാണ് നിലം പൊത്തിയത്. രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടര്‍ന്ന് ഇടത് കാല്‍ മുട്ടിന് താഴെ മുറിച്ചുകളഞ്ഞ വിജയനും ഹൃദ്രോഗിയായ ഭാര്യ ശാന്തയും വീട്ടിലുണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍ വിജയന് നേരിയ പരിക്കുകളുണ്ട്. പതിനഞ്ച് കൊല്ലം മുമ്പ് പഞ്ചായത്ത് അനുവദിച്ച വീട് ഓട് മേഞ്ഞതാണെങ്കിലും സാമ്പത്തീക പരാധീനത മൂലം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അറ്റകുറ്റ പ്പണികളൊന്നും ചെയ്യാറില്ല. വിജയനും ഭാര്യയും ജോലിയൊന്നു ചെയ്യാന്‍ കഴിയാത്ത നിലയിലായതിനാല്‍ മകന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞു കൂടുന്നത്. കിടപ്പിടം കൂടി തകര്‍ന്നതോടെ കുടുംബത്തിന്റെ അവസ്ഥ ആകെ പരിതാപകരമായി

More Citizen News - Ernakulam