ലാഭവിഹിതം വിതരണ മേള
Posted on: 10 Sep 2015
കൊച്ചി: ഓള് കേരള ടെയ്ലേഴ്സ് അസോസിയേഷന് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസഹായ സംഘങ്ങളുടെ ലാഭം സംഘാംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച നടക്കും.
രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കൂത്തമ്പലം സ്റ്റേഡിയത്തില്‍ മന്ത്രി വി.കെ. ഇബ്രാംഹിംകുഞ്ഞ് ഉദ്ഘാടനം നിര്‍വഹിക്കും. സഹായ സംഘങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 121 സംഘങ്ങള്‍ക്കുള്ള അവാര്‍ഡ് മന്ത്രി കെ. ബാബു വിതരണം ചെയ്യും.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ടി.ആര്. നളിനാക്ഷന്, ജില്ലാ സെക്രട്ടറി എ.എസ്. കുട്ടപ്പന്, എന്നിവര്‍ സംസാരിച്ചു.