അപൂര്‍വയിനം ഔഷധച്ചെടികളുമായി സെന്റ് ഫിലോമിനാസില്‍ ഔഷധോദ്യാനം

Posted on: 10 Sep 2015കൂത്താട്ടുകുളം: അപൂര്‍വയിനം ഔഷധച്ചെടികളുമായി ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്‌കൂളില്‍ 'ഔഷധോദ്യാനം' തയ്യാറാക്കിയിരിക്കുന്നു. കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ ആസ്​പത്രിയുടെ സഹകരണത്തോടെ 'നേച്ചര്‍ ക്ലബ്ബ്' അംഗങ്ങളാണ് ഔഷധോദ്യാനം തയ്യാറാക്കിയിരിക്കുന്നത്. 80 ലേറെ മരുന്നുചെടികള്‍ ഇംഗ്ലീഷിലും മലയാളത്തിലും പേരും ശാസ്ത്രനാമവും രേഖപ്പെടുത്തി ഉദ്യാനത്തിലുണ്ട്.
കുട്ടികള്‍ക്ക് പുതിയ ചെടികളെ പരിചയപ്പെടാനും അവയെക്കുറിച്ച് പഠിക്കാനും അവസരം ഒരുങ്ങിയിരിക്കുകയാെണന്ന് നേച്ചര്‍ ക്ലബ്ബ് ഡയറക്ടര്‍മാരായ ശ്രീകാന്ത് എം.ആര്‍, ആദര്‍ശ് പി.എസ്. എന്നിവര്‍ പറഞ്ഞു.
കണ്ടുകിട്ടുന്ന അപൂര്‍വയിനം മരുന്നു ചെടികള്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിക്കാനുള്ള ശ്രമത്തിലാണ് കുട്ടികള്‍


More Citizen News - Ernakulam