കൊച്ചി നഗരത്തില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കി

Posted on: 10 Sep 2015കൊച്ചി: കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള പോലീസ് നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പരിധിയില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന്റെ നിര്‍ദ്ദേശാനുസരണം ശക്തമായ തിരച്ചിലുകളും പരിശോധനകളും നടത്തി.
11 ജാമ്യമില്ലാ വാറണ്ട് പ്രതികളടക്കം 119 വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. നിയമ വിരുദ്ധമായി പുകയില ഉല്പന്നങ്ങള്‍ വിപണനം ചെയ്തതിന് 62 പേര്‍ക്കെതിരെ കോട്ട്പാ/എന്‍.ടി.പി.എസ്. ആക്ട് പ്രകാരവും അശ്രദ്ധമായി വാഹനം ഓടിച്ചതിന് 47 ബസ്സുകള്‍ക്കെതിരെയും നോ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തതിന് 468 പേര്‍ക്കെതിരെയും മറ്റ് ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് 827 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു.

More Citizen News - Ernakulam