ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് മുന്‍ രാഷ്ട്രപതിയുടെ പേര്‌

Posted on: 10 Sep 2015കൊച്ചി: കച്ചേരിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പേര് നല്‍കും.
നവീകരിച്ച ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവും നാമകരണവും ശനിയാഴ്ച രാവിലെ 9 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.
മന്ത്രി വി.എസ്. ശിവകുമാര്‍ അദ്ധ്യക്ഷനാവുന്ന ചടങ്ങില്‍ മുതിര്‍ന്നവര്‍ക്കുള്ള ബ്ലോക്ക് മന്ത്രി കെ. ബാബുവും സ്ത്രീകള്‍ക്കായുള്ള ബ്ലോക്ക് പ്രൊഫ. കെ.വി. തോമസ് എം.പി.യും ഉദ്ഘാടനം ചെയ്യും.
50 പേര്‍ക്ക് കിടത്തിച്ചികിത്സാ സൗകര്യമുള്ള ഇവിടെ 100 പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമായിട്ടുണ്ട്. 16 മുറികളില്‍ പേ വാര്‍ഡും ലഭ്യമാകും.
പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, ഡി.എം.ഒ എം.എസ്. റസിയ, സജികുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam