ശ്രീധരീയം നെല്യക്കാട്ട് മനയില്‍ സുഹൃദ്‌സംഗമം

Posted on: 10 Sep 2015



കൂത്താട്ടുകുളം: ശ്രീധരീയം നെല്യക്കാട്ട് മനയില്‍ സുഹൃദ്‌സംഗമം നടന്നു. ശ്രീധരീയം ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എന്‍. പരമേശ്വരന്‍ നമ്പൂതിരിയുടെ ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷത്തിന്റെ ഭാഗമായാണ് സുഹൃദ്‌സംഗമം നടന്നത്.
ശ്രീധരീയം ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. നാരായണന്‍ നമ്പൂതിരി, മാനേജിങ് ഡയറക്ടര്‍ ഡോ. എന്‍.പി.പി. നമ്പൂതിരി, ഹരി എന്‍. നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്കി.
ചടങ്ങിന്റെ ഭാഗമായി സംഗീതസദസ്സ് നടന്നു. ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷം വ്യാഴാഴ്ച രാവിലെ മുതല്‍ നെല്യക്കാട്ട് മനയില്‍ ആരംഭിക്കും.

More Citizen News - Ernakulam