പ്രൊഫഷണല്‍ പ്രോഗ്രാം ഏജന്റ്‌സ് സമ്മേളനം

Posted on: 10 Sep 2015



കൊച്ചി: ഓള്‍ കേരള പ്രൊഫഷണല്‍ പ്രോഗ്രാം ഏജന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ശനിയാഴ്ച പെരുമ്പാവൂര്‍ ഫാസ് ഓഡിറ്റോറിയത്തില്‍ നടക്കും.
രാവിലെ 9.30 ന് പ്രതിനിധി സമ്മേളനം സംഘടനയുടെ ലീഗല്‍ അഡ്വൈസര്‍ അഡ്വ. എന്‍.സി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് രവി കേച്ചേരി അദ്ധ്യക്ഷനാകും.
ഉച്ചയ്ക്ക് 2.30ന് കലാസമിതി സംഘാടകരും ഏജന്‍സി പ്രവര്‍ത്തകരും ചേര്‍ന്ന് സൗഹൃദകൂട്ടായ്മ നടക്കും. വൈകീട്ട് 5 മുതല്‍ മജീഷ്യന്‍ മനു മങ്കൊമ്പ് അവതരിപ്പിക്കുന്ന മാജിക് ഷോ, 5.30 ന് നടക്കുന്ന സാംസ്‌കാരിക സംഗമം സാജു പോള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഏജന്‍സി അംഗങ്ങളെ യോഗത്തില്‍ ആദരിക്കും. അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണം പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ. സലാം നിര്‍വഹിക്കും.
പത്രസമ്മേളനത്തില്‍ അസോസിയഷേന്‍ സംസ്ഥാന പ്രസിഡന്റ് രവി കേച്ചേരി, സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. എന്‍.സി. മോഹനന്‍, കണ്‍വീനര്‍ ഷാജി സരിഗ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam