ഓണാഘോഷം

Posted on: 10 Sep 2015കൂത്താട്ടുകുളം: മൈത്രി നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷവും വാര്‍ഷികാഘോഷവും നടത്തി. ഗ്രാമപഞ്ചായത്തംഗം പി.ബി. സാജു ഉദ്ഘാടനം ചെയ്തു. രാധാ ജയകൃഷ്ണന്‍ അധ്യക്ഷനായി. ആശാ സനല്‍, പ്രിന്‍സ് പോള്‍ ജോണ്‍, പി.ആര്‍. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി എ.ജോസഫ് (പ്രസി) എം.രാജേഷ് (സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.
കൂത്താട്ടുകുളം: കെ.പി.എം.എസ്. തിരുമാറാടി ശാഖയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി.സി. വാസു ഓണക്കിറ്റ് വിതരണം ചെയ്തു. സി.എ. കുഞ്ഞപ്പന്‍ അധ്യക്ഷനായി. ടി.ടി.അയ്യപ്പന്‍, ടി.പി.ബാബു, കെ.എ. രാജു എന്നിവര്‍ സംസാരിച്ചു.
കൂത്താട്ടുകുളം: കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടന്നു. സാംസ്‌കാരിക സമ്മേളനം താലൂക്ക് ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് ജോസ് കരിമ്പന ഉദ്ഘാടനം ചെയ്തു. സി.എന്‍. പ്രഭകുമാര്‍ അധ്യക്ഷനായി. സംസ്ഥാന അവാര്‍ഡ് ജേതാവ് കെ.വി. ബാലചന്ദ്രനെ ചടങ്ങില്‍ ആദരിച്ചു.

More Citizen News - Ernakulam