മൊബൈല്‍ ലോക് അദാലത്ത്
Posted on: 10 Sep 2015
കൂത്താട്ടുകുളം: സംസ്ഥാന നിയമസേവന സമിതിയുടെ 'മൊബൈല്‍ ലോക് അദാലത്ത്' കൂത്താട്ടുകുളം മേഖലയില്‍ നടന്നു. ടൗണ്‍ഹാളിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തിലാണ് ലോക് അദാലത്ത് ക്രമീകരിച്ചത്. പത്ത് കേസുകള്‍ തീര്‍പ്പാക്കി.
11 കേസുകളാണ് പരിഗണനയ്ക്കായി വന്നത്. ഒരു കേസ്സില്‍ കക്ഷികള്‍ ഹാജരായിരുന്നില്ല. റിട്ട. അഡിഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി എം.സി. ജോസഫാണ് കേസുകള്‍ തീര്‍പ്പാക്കിയത്.
കൂത്താട്ടുകുളം പഞ്ചായത്ത് പ്രസിഡന്റ് സീന ജോണ്സണ്, അംഗങ്ങളായ കെ.കെ. മോഹനന്, ബിജു ജോണ്‍, റോയി എബ്രഹാം, ലിസി ജോസ് എന്നിവര്‍ നേതൃത്വം നല്കി.