ചിറവക്കാട്-ആശാന്‍പടി ശ്രീകൃഷണസ്വാമി ക്ഷേത്രം പാലം ഉദ്ഘാടനം ചെയ്തു
Posted on: 10 Sep 2015
കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ ചിറവക്കാട്-ആശാന്‍പടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പാലം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.പി. രാജന് ഉദ്ഘാടനം ചെയ്തു. 15 ലക്ഷം രൂപ െചലവുചെയ്ത ആശാന്‍പടി, തെറ്റമോളം പ്രദേശത്തേയും ചിറവക്കാട് പ്രദേശത്തേയും യോജിപ്പിച്ചുകൊണ്ടാണ് പാലം നിര്‍മാണം പൂര്‍ത്തികരിച്ചത്.
വി.പി. സജീന്ദ്രന് എം.എല്‍.എ.യുടെ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുക കൊണ്ടാണ് പാലം പണി നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ജോളി ബേബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഏലിയാസ് കാരിപ്ര, വാര്‍ഡ് മെമ്പര്‍ എ.കെ. മാത്തന്, ബ്ലോക്ക് മെമ്പര്‍ കെ. കുഞ്ഞ്മുഹമ്മദ്, സജി പോള്‍, സിസിലി ജോയി, സുജ സജീവന്, രാജന് കൊമ്പനാലില്‍ എന്നിവര്‍ സംസാരിച്ചു