വെണ്ടുവഴി ഗവ. എല്‍.പി. സ്‌കൂളില്‍ മധുരം മലയാളം

Posted on: 10 Sep 2015കോതമംഗലം: വെണ്ടുവഴി ഗവ. എല്‍.പി. സ്‌കൂളില്‍ മാതൃഭൂമിയും വെണ്ടുവഴി ആന്‍സി റോക്ക് ഇന്‍ഡസ്ട്രീസും ചേര്‍ന്ന് 'മധുരം മലയാളം' പദ്ധതി ആരംഭിച്ചു. പൂര്‍വ വിദ്യാര്‍ഥിയും ആന്‍സി റോക്ക് ഇന്‍ഡസ്ട്രീസ് പ്രൊപ്രൈറ്ററുമായ മൊയ്തീന്‍ മുഹമ്മദ് സ്‌കൂള്‍ ലീഡര്‍ പാര്‍വതി സുഭാഷിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. പി.എ. സലിം അധ്യക്ഷനായി.
'മാതൃഭൂമി' പ്രതിനിധി വി.പി. സജു പദ്ധതി വിശദീകരിച്ചു. സാജിത ബീവി, എ.ജി. ആതിര, മാതൃഭൂമി വെണ്ടുവഴി ഏജന്റ് ഇ.എച്ച്. പരീത് എന്നിവര്‍ സംസാരിച്ചു.
ഹെഡ്മാസ്റ്റര്‍ ടി.എസ്. റഷീദ് സ്വാഗതവും ഇ.എച്ച്. സുഹ്‌റ നന്ദിയും പറഞ്ഞു.

More Citizen News - Ernakulam